എകരൂൽ: 'അന്യമാകരുത് എഴുത്തും വായനയും' എന്ന വിഷയത്തിൽ പള്ളിയോത്ത് പി. ടി. എം യു.പി സ്കൂൾ 49ാം വാർഷിക ദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച മാദ്ധ്യമ സെമിനാർ ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു . ടേബിൾ ടോക്കിൽ അഹമ്മദ് കുട്ടി ഉണ്ണികുളം, കെ.പി.യു അലി ( കാൻഫെഡ്), അജയ് ശ്രീശാന്ത്, മുജീബ് പുറായിൽ, ജയപ്രകാശ് തേനാക്കുഴി, നവാസ് പൂനൂർ, കെ.വി. അബ്ദുൽ ലത്തിഫ്, ഹഖ് ഇയ്യാട്, സി. കെ. ബദറുദ്ദീൻ, ലിനേഷ് വി. പി, വിജയൻ പോറേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുബൈർ വൈറ്റ് ലാന്റ് സ്വാഗതവും ബീന. വി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |