ബാലുശ്ശേരി: കൂട്ട് റസി. അസോസിയേഷൻ 12ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മുഖ്യാതിഥിയായി. കൂട്ട് പ്രസിഡന്റ് രഞ്ജിത്ത് ശ്രീപുരി അദ്ധ്യക്ഷത വഹിച്ചു. ഏഴാം വാർഡ് മെമ്പർ ഹരീഷ് നന്ദനം, എഴുത്തുകാരൻ രാജൻ തിരുവോത്ത്, രഘുനാഥ് എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകനും കർഷകനുമായ ചെറുവറ്റ രാമൻ, എം.ബി.ബി.എസ് പ്രവേശനം നേടിയ നജ ഇസ്മയിൽ, രേവതി നായർ, ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പാർവതി അനിൽ, ദേവനന്ദ എന്നിവരെ ആദരിച്ചു. സെക്രട്ടറി സോണിയ ദിനേശ് സ്വാഗതവും
ബാബു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |