SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

പാണക്കാട് തങ്ങളും കാന്തപുരവും 12ന് ഒരു വേദിയിൽ

kanthapu
എ. പി. അബൂബക്കർ മുസ്ല്യാർ

മുക്കം: മുസ്‌ലിം സമുദായത്തിലെ രണ്ട് വിഭാഗങ്ങളുടെ നേതാക്കൾ ഒരേ വേദിയിൽ ഒരുമിച്ച് പങ്കെടുക്കുന്ന അപൂർവ സംഗമത്തിന് തോട്ടുമുക്കം 12ന് സാക്ഷ്യം വഹിക്കും. ഇ.കെ വിഭാഗം സുന്നി നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും എ.പി.വിഭാഗം നേതാവ് കാന്തപുരം എ. പി. അബൂബക്കർ മുസ്ല്യാരുമാണ് ഒരേ വേദിയിൽ ഒന്നിച്ചൊരു പരിപാടിയിൽ പങ്കെടുക്കുന്നത്. പുനർനിർമ്മിച്ച തോട്ടുമുക്കം ജുമ മസ്ജിദിന്റെ ഉദ്ഘാടനവും ആംബുലൻസ് കൈമാറ്റവും സ്നേഹ സംഗമവുമാണ് 12ന് വൈകിട്ട് നാലിന് തോട്ടു മുക്കത്ത് നടക്കുന്നത്. ഭിന്നതകൾ മറന്ന് നാട്ടുകാരും പ്രവാസികളും സഹകരിച്ചാണ് മസ്ജിദ് പുനർനിർമ്മിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. മസ്ജിദ് ഉദ്ഘാടനത്തോടൊപ്പം മഹൽ നിവാസിയായിരുന്ന യു.കെ അലിയുടെ ഓർമ്മക്കായി കുടുംബം നാടിനു സമർപ്പിക്കുന്ന ആംബുലൻസിന്റെ കൈമാറ്റവും നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സ്നേഹ സംഗമത്തിൽ എൻ .അലി അബ്ദുള്ള, തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ചർച്ച് വികാരി ഫാ.ബെന്നി കാരയ്ക്കാട്ട്, ഡോ. രാജീവ്‌ നായർ തുടങ്ങി മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ തോട്ടുമുക്കം മഹൽ പ്രസിഡന്റ് മമ്മുണ്ണി ഹാജി ,സ്വാഗത സംഘം ചെയർമാൻ ഇസ്മായിൽ സഖാഫി ,സ്വാഗതസംഘം കൺവീനർ ബഷീർഹാജി ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബു ഹാജി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL