മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ചൂലു മെടയൽ മത്സരം സംഘടിപ്പിച്ചു. പരമ്പരാഗത രീതിയിൽ കമുകിൻ പട്ട ഉപയോഗിച്ച് ചൂലു നിർമ്മിക്കുന്നതിൽ പരിശീലനവും നൽകി. ചൂലു മെടയൽ മത്സരത്തിനു ശേഷം നിർമ്മിച്ച ചൂലുകളുടെ പ്രദർശനവും നടന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച ചൂലുകൾ ശുചിത്വ പരിപാലനത്തിനായി എല്ലാ ക്ലാസുകളിലും വിതരണം ചെയ്തു. പ്രധാനാദ്ധ്യാപകരായ കെ. നിഷിദ്, കെ.എം.മുഹമ്മദ്, ശുചിത്വ കൺവീനർ എം.നിഷിദ, സ്റ്റാഫ് സെക്രട്ടറി എൻ.വി.നാരായണൻ, എസ് ആർ ജി കൺവീനർ കെ.ടി. സ്മിത, ഗൈഡ് ക്യാപ്റ്റൻമാരായ ടി.വി.ശാലിനി, എൻ.അശ്വതി, എം.ബിന്ദു എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |