SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

കെ.എസ്.എസ്.പി.യു യൂണിറ്റ് സമ്മേളനം

img20250208
കെ.എസ്‌.എസ്.പി.യൂ കൊടിയത്തൂർ യൂണിറ്റ് സമ്മേളനം വി.പി.ജമീല ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂർ: ശമ്പള പരിഷ്കരണ- പെൻഷൻ കുടിശ്ശിക വിതരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടിയത്തൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സൗത്ത് കൊടിയത്തൂർ മദ്രസ്സയിൽ നടന്ന സമ്മേളനം വി.പി ജമീല ഉദ്ഘാടനം ചെയ്തു. വി.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യപ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് ഹിജാസ്,എ. എം. ഫാത്തിമ, ഹാരിസ് കക്കോടി, അബ്ദു ചാലിൽ, അബൂബക്കർ പുതുക്കുടി എന്നിവരെ ആദരിച്ചു. അബുബക്കർ പുതുക്കുടി റിപ്പോർട്ടും പി.ടി അബൂബക്കർ കണക്കും എൻ. ബാലകൃഷ്ണൻ നായർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വി.വീരാൻകുട്ടി, അബ്ദുൽ മജീദ് കിളിക്കോട്ട്, അബ്ദുറഹിമാൻ പള്ളിത്തൊടിക, പി. ആലിക്കുട്ടി, അബ്ദുറഹിമാൻ കക്കാട് പ്രസംഗിച്ചു. എൻ. ബാലകൃഷ്ണൻ നായർ ഡയറി പ്രകാശനം ചെയ്തു. ഭാരവാഹികളായി അബൂബക്കർ പുതുക്കുടി (പ്രസിഡൻ്റ), പി.ടി. അബൂബക്കർ (സെക്രട്ടറി) ,അബ്ദുൽ മജീദ് കിളിക്കോട്ട് (ഖജാൻജി) തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL