SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

വൃദ്ധർക്കായി ' നാട്ടൊരുമ'

jj
വൃദ്ധർ

കോഴിക്കോട്: എഴുപത് വയസ് കഴിഞ്ഞ 38 പെരുടെ സെക്രട്ടേറിയറ്റ് സന്ദർശനമൊരുക്കി ഒളവണ്ണ മണക്കടവ് നാട്ടൊരുമ സംഘടന. 11, 12 തീയതികളിൽ തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുമായും മറ്റും ഫോട്ടോ ഷൂട്ടുണ്ടാകും. വൃദ്ധരിൽ ഉണർവ് പകരാനാണ് പരിപാടിയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുമ്പ് വയനാട് സന്ദർശിച്ചത് അവരിൽ ആവേശം പകർന്നിരുന്നു. ഫ്ലാഗ് ഒഫ് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നാളെ ഉച്ചയ്ക്ക് ഒന്നിന് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി.ശാരുതി നിർവഹിക്കും. മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ ഷാജി പനങ്ങാവിൽ, ഹസീന അസീസ്, അബ്ദുൾ അസീസ്, അഷ്റഫ് മണക്കടവ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL