SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

മെഡി. കോളേജ് ഐ.സി.യു പീഡനം അ​തി​ജീ​വി​ത​യുടെ​ ​വൈ​ദ്യ​ പ​രി​ശോ​ധ​ന​യി​ൽ​ ​അ​ധി​കൃ​ത​ർ​ക്ക് ​ വീ​ഴ്ച 

j
ഐ.സി.യു പീഡനം

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു വിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ, അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്ന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട് പുറത്ത്. മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം ഡി.വൈ.എസ്.പി സുരേഷ് കുമാറിന്റെ റിപ്പോർടിലാണ് അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് രേഖപ്പെടുത്തിയത്. സംഭവത്തിൽ ഫെബ്രുവരി 28 ന് നടക്കുന്ന മനുഷ്യാവകാശ കമ്മീഷൻ ഹിയറിംഗിൽ ഹാജരാകാനും അതിജീവിതയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
വൈദ്യപരിശോധന നടത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത മനുഷ്യാവകാശ കമ്മീഷനിലും പൊലീസീലും പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടക്കുകയാണ്. പരിശോധനാ സമയത്ത് മോശം സമീപനമാണ് ഡോ. പ്രീതിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അതിജീവിത പരാതിയിൽ ഉന്നയിച്ചിരുന്നു. ഇത്തരത്തിലുള്ള കേസുകൾ നടത്തി പരിചയമുള്ള ഡോക്ടറെയല്ല പരിശോധന നടത്താനായി അയച്ചത്, പരിശോധനയിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ അതിജീവിതയെ പറഞ്ഞ് മനസിലാക്കുന്നതിൽ വീഴ്ചയുണ്ടായി, കേസിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് പരിശോധനകൾ നടത്തിയത് തുടങ്ങിയ കണ്ടെത്തലുകളാണ് റിപ്പോർടിൽ പരാമർശിച്ചിട്ടുള്ളത്. റിപ്പോർടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അതിജീവിതയും സമരസമിതിയും അറിയിച്ചു.
2023 മാർച്ച് 18 നാണ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവിൽ അർദ്ധബോധാവസ്ഥയിലായിരുന്ന യുവതിയെയാണ് വടകര സ്വദേശിയും ആശുപത്രി ജീവനക്കാരനുമായിരുന്ന കെ.ശശീന്ദ്രൻ പീഡിപ്പിക്കാൻ ശ്രമിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL