മേപ്പയ്യൂർ: കല്ലു പതിച്ച കീഴരിയൂർ എളമ്പിലാട്ട് ക്ഷേത്ര തിരുമുറ്റ സമർപ്പണം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി.ബിജു നിർവഹിച്ചു. തന്ത്രി പന്ന്യം വള്ളി ഇല്ലത്ത് മുരളീധരൻ ഭട്ടതിരിപ്പാട് മുഖ്യകാർമിത്വം നൽകി. വിനോദൻ പുതിയോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കിടപ്പു രോഗികൾക്കുള്ള ധനസഹായ വിതരണം പിഷാരികാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ നിർവഹിച്ചു. ക്ഷേത്രത്തിന് ലഭിച്ച സ്ഥലത്തിൻ്റെ ആധാര കൈമറ്റം സി.എം ബിജുവിൽ നിന്ന് എക്സിക്യുട്ടീവ് ഓഫിസർ വസന്തകുമാരി ഏറ്റുവാങ്ങി. കെ.കെ.ബഗീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുവത്ത് സത്യൻ, സന്തോഷ് കാളിയത്ത്, പ്രജേഷ് മനു, മമ്മു കേളോത്ത്, സ്വപ്ന നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |