SignIn
Kerala Kaumudi Online
Friday, 23 October 2026 12.58 AM IST

പുതുവർഷം തീ പടർന്നത് 145 ഇടങ്ങളിൽ​, ഓടിയോടി ഫയർ​​ ഫോഴ്‌സ് സൂക്ഷിക്കണം തീ വിഴുങ്ങും...

ll

145 തീപിടിത്തങ്ങൾ

കോഴിക്കോട്: വേനൽ ചൂടിന് കാഠിന്യമേറിയതോടെ ജില്ലയിൽ ഇതുവരെ ചെറുതും വലുതുമായ 145 ഇടങ്ങളിൽ തീപിടിത്തം. ആളൊഴിഞ്ഞ പറമ്പുകളിലും അടിക്കാടുകൾക്കും മാലിന്യം കൂട്ടിയിട്ട ഇടങ്ങളിലുമാണ് വ്യാപകമായി തീപിടിക്കുന്നത്. മീഞ്ചന്ത ഫയർ സ്റ്റേഷന് കീഴിലാണ് ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ ഉണ്ടായത്. 31എണ്ണം. ദിവസേന ശരാശരി അഞ്ചും ആറും തീപിടിത്തങ്ങളാണുണ്ടാകുന്നത്. വേനൽച്ചൂടിനൊപ്പം ചപ്പുചവറുകൾക്കു തീയിടുന്നതും അലക്ഷ്യമായി സിഗരറ്റ് കുറ്റി വലിച്ചെറിയുന്നതുമാണ് തീപടരാനുള്ള പ്രധാന കാരണം.

വിശ്രമമമില്ലാതെ അഗ്നിരക്ഷാ സേന

വേനലിന്റെ തുടക്കത്തിലേ ചൂട് കൂടിയതോടെ അഗ്നിരക്ഷാ സേനയ്ക്കും വിശ്രമമില്ല. ദിവസവും ശരാശരി അഞ്ചും ഫയർ കോളുകളാണ് വിവിധ ഫയർ സ്റ്റേഷനുകളിലായി എത്തുന്നത്. വേനൽചൂടിനൊപ്പം തീപിടിത്തങ്ങളുടെ എണ്ണവും കൂടിയതോടെ അഗ്നിരക്ഷാ സേന പ്രതിരോധ പ്രവർത്തനളും ശക്തമാക്കി. പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സ്ഥിരം തീപിടിത്തമുണ്ടാകുന്ന ഇടങ്ങൾ അഗ്നിരക്ഷാ സേന പരിശോധിച്ച് സുരക്ഷയൊരുക്കി. പൊതുജനങ്ങൾക്ക് ബോധവത്കരണവും നൽകുന്നുണ്ട്. തീപിടിത്തമുണ്ടായാൽ അണയ്ക്കാൻ ആവശ്യത്തിന് വെള്ളം ഫയർസ്റ്റേഷനുകളിൽ ഒരുക്കി.

3000 മുതൽ 5000 വരെ ലിറ്റർ വെളളം സംഭരിച്ചുവയ്ക്കുന്ന മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ, 11300 ലിറ്റർ വെള്ളം സംഭരിക്കാനുന്ന ഫോം ടെൻ‌റുകൾ, ഫസ്റ്റ് റെസ്‌പോൺസ് വെഹിക്കിൾ, വാട്ടർമിസ്റ്ര് തുടങ്ങിയവ ഓരോ സ്റ്റേഷനുകളിലും സജ്ജമാണ്. തീയണയ്ക്കാനായി ഫോം ടെന്ററുമുണ്ട്.

ഫയർ സ്റ്രേഷൻ - തീപിടിത്തം ( ജനുവരി മുതൽ )

മീഞ്ചന്ത - 31

കോഴിക്കോട് ബീച്ച് - 26

വെള്ളിമാട്കുന്ന് - 17

പേരാമ്പ്ര - 10

നാദാപുരം - 6

മുക്കം -19

നരിക്കുനി - 17

കൊയിലാണ്ടി - 9

വടകര - 10

 കരുതിയിരിക്കാം

1. കാറ്റുള്ളപ്പോൾ പൊതുസ്ഥലങ്ങളിലും മറ്റും ചപ്പുചവറുകളും മാലിന്യങ്ങളും കൂട്ടിയിട്ട് തീയിടാതിരിക്കുക

2. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യുക.

3. ബീഡി, സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.

3.വിളക്കുകൾ, അടുപ്പുകൾ എന്നിവ ഉപയോഗശേഷം സുരക്ഷിതമാക്കുക.സമീപത്ത് കടലാസ്, വിറക്, മണ്ണെണ്ണ തുടങ്ങി തീപിടിത്ത സാദ്ധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുത്.

4. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കുക

5. രാത്രിയിൽ പൊതുഇടങ്ങളിൽ തീയിടുമ്പോൾ അവ കത്തി തീരുന്നത് വരെ കാത്തിരിക്കുക

6. ഓഫീസുകളിൽ വെന്റിലേഷന്‍ സൗകര്യം ഉറപ്പുവരുത്തുക

''ചൂട് കൂടിയ സാഹചര്യത്തിൽ തീപിടിത്ത സാദ്ധ്യതയും കൂടിയിട്ടുണ്ട്. ഇതിനാൽ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഓരോ പ്രദേശങ്ങളിലും മറ്റും ബോധവത്കരണക്ലാസുകൾ നടത്തുന്നുണ്ട്. ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം.''

കെ.എം. അഷറഫലി

ജില്ലാ ഫയർ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL