കുറ്റ്യാടി: രണ്ട് ദിവസങ്ങളിലായി കുറ്റ്യാടിയിൽ നടന്നുവന്ന തണൽ ഇൻ്റർ സ്ക്കൂൾ ആർട്സ് ഫെസ്റ്റിന് സമാപനം കുറിച്ചു. കുറ്റ്യാടി തണൽ കരുണ സ്ക്കൂൾ മൂന്നു വിഭാഗങ്ങളിലും (വൊക്കേഷണൽ,സ്ക്കൂൾ,ഇ.ഐ.സി ) ഓവറോൾ ചാമ്പ്യൻമാരായി. തണൽ സെകട്ടറി ടി.ഐ നാസർ ട്രോഫികളും മൊമൻ്റോകളും കൈമാറി. തണൽ ചെയർമാൻ ഡോ. ഇദ്രീസ് ഉദ്ഘാടനം ചെയ്തു . ഡോ: കെ.സച്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടിയിൽ ഏർലി ഇൻ്റർവെൻഷൻ സെൻ്റർ തുടങ്ങുന്നതിന് സി.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റും മൈക്രോയും സൗജന്യമായി തണലിന് നൽകുന്ന ഭൂമിയുടെ രേഖ കെ.പി അബ്ദുൾജമാൽ കൈമാറി. മൈക്രോ എം.ഡി സുബൈർ 10 ലക്ഷം രൂപ ബിൽഡിംഗ് നിർമ്മാണത്തിനും കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |