കോഴിക്കോട് : കല്ലായി എ. ഡബ്ലിയു. എച്ച് കോളേജിന് സമീപത്ത് വച്ച് പുഴയിലേക്ക് ചാടി കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആനമാട് സ്വദേശി മുഹമ്മദ് ലത്തീഫ് (44) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പന്നിയങ്കര പൊലീസും മീഞ്ചന്ത ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പിതാവ്: പരേതനായ കുഞ്ഞാവ. മാതാവ്: പരേതയായ ആമിന. ഭാര്യ: മിസ്രിയ. മക്കൾ: ആമിന ജിസ്ര, ഫാത്തിമ ഷെറിൻ, മുസ്ലീഫ്. സഹോദരങ്ങൾ: മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഹനീഫ, മുഹമ്മദ് കബീർ, മുബീന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |