കൊളത്തറ : ഭിന്നശേഷി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മേഖലയിൽ നാലര പതിറ്റാണ്ട് പൂർത്തിയാക്കിയ കൊളത്തറ വികലാംഗ വിദ്യാലയത്തിന്റെ നാൽപ്പത്തഞ്ചാം വാർഷികം ആഘോഷിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ കെ നൂറുദ്ധീൻ കോയ, അദ്ധ്യാപകരായ സി. കെ മുഹമ്മദ് ഷാഫി,കെ അബ്ദുൽ റസാഖ്,പി.വി ഷഹാർബൻ, ജൗഹറ പാലോത്ത് എന്നിവരെ ആദരിച്ചു. സി.ഐ.സി.എസ് ചെയർമാൻ പി.കെ. അഹമ്മദ് ഉദ്ഘാടനം ചെയ്തു. സി ഐ സി എസ് സെക്രട്ടറി അഡ്വ. എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി അസീസ്, വി.കെ.സി മമ്മദ് കോയ കൗൺസിലർ മൈമൂനത്ത് , മുഹമ്മദ് യൂനുസ് , കെ. അഹമ്മദ് കുട്ടി , നൂർദ്ദീൻ കോയ കെ, പി.ടി. എ പ്രസിഡന്റ് യാക്കൂബ് കീഴുവന, എം കെ. അബ്ദുറസാഖ്, ടി അബ്ദു റസാഖ് , സിദ്ദീഖ് വൈദ്യരങ്ങാടി എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ വി.കെ. ഷാഹുൽ ഹമീദ് സ്വാഗതവും വി.പി. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |