ബാലുശ്ശേരി: കാർഷിക മേഖലയിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിനും പാരമ്പര്യ കൃഷിരീതികൾ തിരിച്ചറിയുന്നതിനുമായി കോക്കല്ലുർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് നടപ്പിലാക്കുന്ന ഹരിതം കൃഷിക്കൂട്ടം പദ്ധതിയ്ക്ക് തുടക്കമായി. പാരമ്പര്യ കർഷകനായ സുധാകരൻ പുതിയോട്ടിലിന്റെ അര ഏക്കർ നിലം പാട്ടത്തിനെടുത്താണ് വിവിധയിനം പച്ചക്കറികൾ നട്ട് പരിപാലിക്കുന്നത്. വാർഡ് മെമ്പർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് അജീഷ് ബക്കീത്ത അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്. ശ്രീചിത്ത്, ക്ലസ്റ്റർ കോ ഓർഡിനേറ്റർ കെ. പി. അനിൽകുമാർ, എസ്. എം. സി ചെയർമാൻ പി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |