SignIn
Kerala Kaumudi Online
Friday, 23 October 2026 3.19 AM IST

 കെയർ എഫ്.എം 89.6 വരുന്നു,​ ഭിന്നശേഷിക്കാർക്കായുള്ള ആദ്യ കമ്മ്യൂണിറ്റി റേഡിയോ

image-
2023 ൽ കെയർ എഫ്.എമ്മിന്റെ ലോഗോ സംഗീതസംവിധായകൻ എം.ജയചന്ദ്രൻ റിലീസ് ചെയ്തപ്പോൾ. (ഫയൽചിത്രം)

@ഇന്ന് ലോക റേഡിയോദിനം

കോഴിക്കോട്: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ 'കെയർ എഫ്.എം 89.6" ഉടൻ കേൾവിക്കാരിലേക്കെത്തും. മൂന്നുമാസത്തിനകം പ്രവർത്തനസജ്ജമാകും. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷന്റേതാണ് ആശയം. ഭിന്നശേഷിക്കാരുടെ ഉന്നമനമാണ് ലക്ഷ്യം. ഹെൽത്ത് കെയർ ഫൗണ്ടേഷനു കീഴിൽ, കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം ക്യാമ്പസിലാണ് 10 ലക്ഷം രൂപ ചെലവിൽ സ്റ്റുഡിയോ തയ്യാറാകുന്നത്. 60 ശതമാനം പദ്ധതികളും ഭിന്നശേഷിമേഖലയ്ക്ക് പ്രാധാന്യം നൽകുന്നതാവും.

ആദ്യ ഘട്ടത്തിൽ രണ്ട് മുഴുവൻ സമയ സ്റ്റാഫുകളും പ്രത്യേക പരിശീലനം നൽകിയ ഭിന്നശേഷിക്കാരുൾപ്പെടെയുള്ള 50 അംഗ വോളണ്ടിയർ പാനലും പരിപാടികൾക്ക് നേതൃത്വം നൽകും. കാരുണ്യതീരം ക്യാമ്പസിലെ 130 കുട്ടികൾ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും തങ്ങളുടെ അറിവും സർഗശേഷിയും ഇവിടെ പ്രദർശിപ്പിക്കാം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ, ആവശ്യങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യാൻ വിദഗ്ദ്ധരുടെ സെഷനുകളും ഉൾപ്പെടുത്തും. ഭിന്നശേഷിക്കാർ റേഡിയോ ജോക്കികളുമാകും. കാഴ്ചപരിമിതിയുള്ളവർക്കായി പ്രവർത്തിക്കുന്ന 'റേഡിയോ ഉഡാൻ" ആണ് നിലവിൽ ഭിന്നശേഷിക്കാർക്കായുള്ള ഇന്ത്യയിലെ ഏക കമ്മ്യൂണിറ്റി റേഡിയോ.


മൊബൈൽ ആപ്പിലൂടെ
2023 ആഗസ്റ്റിൽ കെയർ എഫ്.എമ്മിന്റെ ലോഗോ റിലീസ് ചെയ്തിരുന്നു. വാടക കെട്ടിടത്തിൽ സ്റ്റുഡിയോ സജ്ജമാക്കി ടെസ്റ്റ് ബ്രോഡ്കാസ്റ്റിംഗും ആരംഭിച്ചു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുന്നോട്ട് പോയില്ല. നിലവിൽ മൊബെെൽ ആപ്പിലൂടെ ടെസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് നടക്കുന്നുണ്ട്.

''ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെ ഉയർത്തിക്കാണിക്കുക എന്നതിനോടൊപ്പം അവരുടെ കഴിവുകൾ ഉപയോഗിച്ച് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പൊതുജനത്തിന്റെ സഹകരണം ആവശ്യമാണ്.

-സി.കെ.ഷമീർ ബാവ

ജനറൽ സെക്രട്ടറി,

ഹെൽത്ത് കെയർ ഫൗണ്ടേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL