കുറ്റ്യാടി: മുസ്ലിം ലീഗ് നരിക്കൂട്ടുംചാൽ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ സെന്ററിന്റെ പ്രചരണാർത്ഥം ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു. മുസ്ലിംലീഗ് കോഴിക്കോട് ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ ടി അബ്ദുറഹ്മാൻ, കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ്ഊരത്ത്,കെ കെ മനാഫ് ,ലതീഫ് ചുണ്ട, ഷൗക്കത്തലി കെ പി,ബഷീർകല്ലിൽ, കെ പി ഷൗക്കത്ത് മമ്മു പുതുവാണ്ടി,ഗ്രാമപഞ്ചായത്ത്അംഗം ടി കെ കുട്ട്യാലി, കെ വി ബഷീർ മൗലവി എന്നിവർ പ്രസംഗിച്ചു. സുബൈർതോട്ടിക്കൽ ആൻഡ് പാർട്ടിയുടെ കഥാപ്രസംഗം അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |