SignIn
Kerala Kaumudi Online
Friday, 23 October 2026 3.20 AM IST

കെ.എസ്.എസ്.പി.യു യൂണിറ്റ് സമ്മേളനം

img
കെ.എസ്.എസ്.പി.യു ഓർക്കാട്ടേരി യൂനിറ്റ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്യുന്നു

വടകര: കെ.എസ്.എസ്.പി.യു ഓർക്കാട്ടേരി യൂണിറ്റ് വർഷിക സമ്മേളനം വടകര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. കൈത്താങ്ങ് ധന സഹായ വിതരണം ജില്ലാ ജോ. സെക്രട്ടറി ടി.രാമണിയും ബ്ളോക്ക് വൈസ് പ്രസിഡന്റ് വി.പി.കമലാക്ഷിയും നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. കെ.ദാമു സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി വാർഷിക റിപ്പോർട്ടും ട്രഷറർ ടി.കെ രാമചന്ദ്രൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ.സംഗീതിനെ ആദരിച്ചു. പി.കെ.പ്രഭാകരൻ എം.കെ.രാധാകൃഷ്ണ കുറുപ്പ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കുന്നോത്ത് ചന്ദ്രൻ സ്വാഗതവും വി.വി.രാംദാസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ചന്ദ്രൻ കുങ്കുവച്ചേരി (പ്രസിഡന്റ്), ചന്ദ്രൻ കുന്നോത്ത് (സെക്രട്ടറി), വി.വി.രാമദാസൻ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, KSSPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL