SignIn
Kerala Kaumudi Online
Friday, 23 October 2026 3.19 AM IST

ചുവപ്പുസേനയെ സന്നദ്ധ സേവകരാക്കും: എം.മെഹ്ബൂബ്

mehboob
കാ​ലി​ക്ക​റ്റ് ​പ്ര​സ് ​ക്ല​ബി​ൽ​ ​ന​ട​ന്ന​ ​മു​ഖാ​മു​ഖം​ ​പ​രി​പാ​ടി​യി​ൽ​ ​സി.​പി.​എം​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​ ​മെ​ഹ്ബൂ​ബ് ​സം​സാ​രി​ക്കു​ന്നു

​​​​​കോഴിക്കോട്: ജനതാത്പര്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ പാർട്ടിയെയും ബഹുജന പ്രസ്ഥാനങ്ങളെയും സജ്ജമാക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹ്ബൂബ് . വർഗീയ ശക്തികളെ ചെറുക്കാൻ സൂക്ഷ്‌മ തലത്തിൽ പ്രവർത്തിക്കുമെന്നും കാലിക്കറ്റ് പ്രസ് ക്ളബിൽ നടന്ന മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു. കോഴിക്കോടിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ചർച്ചയിലൂടെ വികസന രേഖയുണ്ടാക്കും. എല്ലാ മേഖലകളിലെയും പുരോഗതിക്ക് ഇടപെടും. ഇതിന് ജില്ലയിലെ കാൽ ലക്ഷത്തോളം ചുവപ്പുസേനയെ സന്നദ്ധസേനയാക്കും. പ്രകൃതിക്ഷോഭം, പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള മേഖലകളിൽ അവർ പ്രവർത്തിക്കും. ട്രോമ കെയർ പരിശീലനം നൽകും. വർഗ ബഹുജന സംഘടനകളുടെ ഇടപെടൽ കാലികമാക്കും. മയക്കുമരുന്നിനും മദ്യത്തിനുമെതിരെ ബോധവത്കരണം ന‌ടത്തും. സാംസ്കാരിക രംഗത്തെ ഇടപെടൽ ശക്തമാക്കും. ശാസ്ത്രബോധവും യുക്തിചിന്തയും ചരിത്രബോധവും വളർത്തും. കായികരംഗത്തും ഇടെപടും. എല്ലാ വർഷവും കാലികപ്രശ്‌നങ്ങളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തെയും ഉപയോഗപ്പെടുത്തും. കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്നു ക്ഷാമം പരിഹരിക്കാൻ 572 കോടിയുടെ ബില്ല് ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇത് പാസായ ഉടൻ മരുന്നു വിതരണക്കാരുടെ കുടിശ്ശിക തീർക്കുമെന്നും മെഹ്ബൂബ് പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ്, സെക്രട്ടറി പി.കെ.സജിത്ത് എന്നിവർ പങ്കെടുത്തു.

പാർട്ടി ഓഫീസുകളിൽ ഹെൽപ്പ് ഡസ്ക്

പാർട്ടി ഓഫീസുകളിൽ ജനങ്ങളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക് തുടങ്ങും. പരിസ്ഥിതി സംരക്ഷണത്തിലും മാലിന്യമുക്ത കേരളത്തിനുമായി പ്രവർത്തിക്കും. വിഷ രഹിത പച്ചക്കറി വ്യാപിപ്പിക്കും. ജലാശയങ്ങൾ പുനരുജ്ജീവിപ്പിക്കും. ഇവയ്ക്കായി കർമ്മപരിപാടി തയ്യാറാക്കും. കേന്ദ്ര അവഗണനയ്ക്കെതിരെ 25ന് രാവിലെ കോഴിക്കോട് ആദായനികുതി ഓഫീസ് ഉപരോധിക്കും. അതിന് മുന്നോടിയായി 18 മുതൽ 23 വരെ കാൽനട പ്രചാരണ ജാഥകൾ നടത്തും.

അ​നു​ഭാ​വി​ക​ൾ​ ​പ​റ​യു​ന്ന​തിൽ
പാ​ർ​ട്ടി​ക്ക് ​ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല

സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യി​ൽ​ ​നി​ന്ന് ​ചി​ല​രെ​ ​ഒ​ഴി​വാ​ക്കി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​തി​ന​ഞ്ചോ​ളം​ ​അ​നു​ഭാ​വി​ക​ളു​ടെ​ ​പ്ര​ക​ട​നം​ ​മാ​ത്ര​മാ​ണ് ​വ​ട​ക​ര​യി​ൽ​ ​ന​ട​ന്ന​തെ​ന്നും​ ​അ​തി​നെ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ക്കെ​തി​രാ​യ​ ​നീ​ക്ക​മാ​യി​ ​കാ​ണേ​ണ്ട​തി​ല്ല. അ​നു​ഭാ​വി​ക​ൾ​ ​എ​ന്തും​ ​പ​റ​യും.​ ​അ​തി​ൽ​ ​പാ​ർ​ട്ടി​ക്ക് ​ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല.​ 75​ ​വ​യ​സ് ​ക​ഴി​ഞ്ഞ​വ​ർ​ ​എ​ത്ര​ ​പ്ര​ഗ​ത്ഭ​രാ​യാ​ലും​ ​ക​മ്മി​റ്റി​യി​ൽ​ ​നി​ന്ന് ​പോ​കും.​ ​ചെ​റു​പ്പ​ക്കാ​ർ​ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​താ​ണ് ​നി​ല​പാ​ട്.​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്ത​ന​ ​പ​രി​ച​യം​ ​നോ​ക്കി​യാ​ണ് ​അം​ഗ​ത്വം​ ​ന​ൽ​കു​ക.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL