കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് ഓഫീസ് നവീകരണത്തിൻ്റെ പേരിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അഴിമതിയും ധൂർത്തും നടത്തുന്നുവെന്നാരോപിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി കോയ ഉദ്ഘാടനം ചെയ്തു. എം.പി അശോകൻ അദ്ധ്യക്ഷത വഹിച്ചു. വിനോദ് പടനിലം, ഒ ഉസൈൻ, എം ബാബുമോൻ, ബാബു നെല്ലൂളി, എം ധനീഷ് ലാൽ, എ.കെ ഷൗക്കത് ടി.കെ ഹിതേഷ് കുമാർ, സി അബ്ദുൽ ഗഫൂർ, പി.ഷൗക്കത്തലി,സി.പി രമേശൻ, യു.സി മൊയ്തീൻകോയ,ഇ ഷിഹാബ് റഹ്മാൻ,സി.പി ഷിഹാബ്, പി.ഷാജി, എ.പി സഫിയ,പി കൗലത്ത്,ഷൈജ വളപ്പിൽ,കെ.കെ.സി നൗഷാദ് ,ടികെ സീനത്ത് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |