SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

യാത്രയയപ്പ് നൽകി

kunnamanagalamnews
സർവീസിൽ നിന്നും വിരമിക്കുന്ന മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എ റഷീദ് ന് മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി ഉപഹാരം നൽകുന്നു

കുന്ദമംഗലം:കാരന്തൂർ മർകസ് ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിൽ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് പി.ടി.എ.കമ്മറ്റി യാത്രയയപ്പ് നൽകി. പ്രിൻസിപ്പള്‍ എ.റഷീദ് , അദ്ധ്യാപിക കെ.സുബൈദ എന്നിവരാണ് വിരമിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ ധനീഷ് ലാൽ വിരമിക്കുന്നവർക്ക് ഉപഹാരങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആയിഷ ബീവി സ്വാഗതം പറഞ്ഞു. ജാമിഅ മർകസ് ഡയറക്ടർ ഉബൈദുള്ള സഖാഫി മുഖ്യാതിഥി ആയിരുന്നു.പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാജി, ഷാജിത,ഡോ: അബൂബക്കർ നിസാമി, സ്വാലിഹ്, ഷീബ,അമിത എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL