SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 PM IST

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തം മരിച്ചവർക്ക് നാടിന്റെ യാത്രാമൊഴി

kkk
കൊ​യി​ലാ​ണ്ടി​ ​കു​റു​വ​ങ്ങാ​ട് ​ശ്രീ​ ​മ​ണ​ക്കു​ള​ങ്ങ​ര​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​ ​ആ​ന​യി​ട​ഞ്ഞു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​വ​രു​ടെ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​കു​റു​വ​ങ്ങാ​ട് ​മാ​വി​ൻ​ ​ചു​വ​ട്ടി​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വെ​ച്ച​പ്പോൾ

കൊയിലാണ്ടി: ആഘോഷപൂർവം വർഷങ്ങളായി നടത്താറുള്ള ഉത്സവം ആനക്കലിയിൽ പൊലിഞ്ഞപ്പോൾ കണ്ണീരുവറ്റാതെ ഗ്രാമം. കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടായ സംഭവത്തിൽ മൂന്നുപേരാണ് മരിച്ചത്.

സം​ഭ​വ​ത്തി​ൽ​ 194​-ാം​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​കൊ​യി​ലാ​ണ്ടി​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു. കോഴിക്കോട് മെഡിക്കൽകോളജിൽ നിന്ന് പോസ്റ്റുമോർട്ടം കഴിഞ്ഞ് കിട്ടിയ മൃതദേഹങ്ങൾ ക്ഷേത്രത്തിന് സമീപത്തായി കുറുവങ്ങാട് മാവിൻ ചുവടിൽ ഇന്നലെ പന്ത്രണ്ടരയോടെ പൊതു ദർശനത്തിന് വെച്ചു.
വൻ ജനാവലിയാണ് അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല(68),താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ(78) വടക്കയിൽ(ഊരളളൂർ കാരയാട്ട്) രാജൻ (68) എന്നിവരാണ് മരിച്ചത്. ഹൃദയം പൊട്ടുന്ന വേദനയോടെയാണ് ബന്ധുക്കളും നാട്ടുകാരും യാത്രാമൊഴി നൽകി. ക്ഷേത്രോത്സവത്തിൽ പങ്കാളികളാവാൻ എത്തിയ ബന്ധുക്കളും നാട്ടുകാരും അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ വിങ്ങിപ്പൊട്ടി. ഒരു മണിക്കൂറോളം നീണ്ട പൊതു ദർശനത്തിന് ശേഷം ഓരോരുത്തരുടെയും മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടു പോയി സംസ്‌ക്കരിച്ചു. പ്രദേശത്ത് ഇന്നലെ പ്രദേശികമായി ഹർത്താൽ ആചരിച്ചു.

മരിച്ച വടക്കയിൽ രാജൻ കുറുവങ്ങാട് സ്വദേശിയാണെങ്കിലും ദീർഘകാലമായി ഊരളളൂരിലാണ് താമസം. രാജന്റെ മൃതദേഹം ഊരളളൂരിലെ വീട്ടിലാണ് സംസ്‌ക്കരിച്ചത്.

മന്ത്രി എം.ബി.രാജേഷ്, കാനത്തിൽ ജമീല എം.എൽ.എ, ഇ.കെ.വിജയൻ എം.എൽ.എ,കൊയിലാണ്ടി നഗരസഭാദ്ധ്യക്ഷ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ കെ.സത്യൻ, സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് കെ.കെ.വൈശാഖ്, ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺ കുമാർ, സി.പി.എം.കൊയിലാണ്ടി ഏരിയാസെക്രട്ടറി ടി.കെ.ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം എം.പി.ശിവാനന്ദൻ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി.എൻ.കെ.ശശീന്ദ്രൻ, ദേവസ്വം ബോർഡ് ജില്ലാ കമ്മിറ്റി മെമ്പർ കെ.ചിന്നൻ നായർ, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ, നഗരസഭ കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി, എസ്.സുനിൽ മോഹൻ എന്നിവർ അന്ത്യജ്ഞലി അർപ്പിക്കാനെത്തിയിരുന്നു.


നാട്ടാന പരിപാലന ചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കും: സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതിനെ തുടർന്ന് മൂന്ന് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ വനം വകുപ്പ് അധികൃതർ പ്രാഥമിക പരിശോധന നടത്തി. സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ.കീർത്തി ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. നാട്ടാന പരിപാലന ചട്ടം ലംഘിച്ചോ എന്ന കാര്യം പരിശോധിക്കും.രണ്ട് ആനകളെ എഴുന്നള്ളിക്കാൻ അനുമതി നൽകിയിരുന്നുവെന്ന് അവർ പറഞ്ഞു. ആന ഇടഞ്ഞ സംഭവത്തെ കുറിച്ച് വനം മന്ത്രി ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോട് (സോഷ്യൽ ഫോറസ്ട്രി)പ്രാഥമിക റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് ഇന്നലെ മന്ത്രിയ്ക്ക് സമർപ്പിച്ചു.

ആന എഴുന്നളളത്ത് മാനദണ്ഡങ്ങളും പാലിച്ച്: മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ

എല്ലാ ചട്ടങ്ങളും പാലിച്ചാണ് ക്ഷേത്രത്തിൽ ആനകളെ എഴുന്നളളിപ്പിന് കൊണ്ടു വന്നതെന്ന് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി ബിജു പറഞ്ഞു. ക്ഷേത്ര മതിലിനുളളിൽ വെടിക്കെട്ടോ, അമിട്ടുകളോ പൊട്ടിച്ചിട്ടില്ല. സാധാരണ ഉത്സവ ചടങ്ങിനുളള കതിന വെടി മാത്രമാണ് പൊട്ടിച്ചത്. കതിന ശബ്ദം കേട്ട് സാധാരണ നിലയിൽ ആനകൾ പ്രകോപിതരാകില്ല. ഗുരുവായൂർ ദേവസ്വത്തിൽ നിന്നെത്തിച്ച പീതാംബരൻ,ഗോകുൽ എന്നീ ആനകളെയാണ് ക്ഷേത്രോത്സവത്തിന് എത്തിച്ചത്. ഇതിൽ പീതാംബരൻ വലത് ഭാഗത്തും ഗോകുൽ ഇടത് ഭാഗത്തുമായിരുന്നു. പിറകിലുളള ഗോകുലിനെ മുന്നിലുളള പീതാംബരനോടൊപ്പം സമമായി നിർത്തുന്നതിനിടയിലാണ് അനിഷ്ഠ സംഭവങ്ങൾ ഉണ്ടായത്.

മരിച്ചവരുടെ കടുംബത്തിന് ഇൻഷ്വറൻസ് പരിരക്ഷ

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തോടനനബന്ധിച്ച് 10 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ദേവസ്വം ഏർപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭിക്കും. മലബാർ ദേവസ്വം ബോർഡും അടിയന്തിര നഷ്ട പരിഹാരം നൽകുമെന്ന് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പറഞ്ഞു. ആശുപത്രി ചെലവുകളും മരിച്ചവരെ സംസ്‌ക്കരിക്കുന്നതിനുളള ചെലവുകളും ക്ഷേത്രം ട്രസ്റ്റിബോർഡ് വഹിക്കുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ എൽ.ഡി.ഷെനിത്ത് പറഞ്ഞു. മലബാർ ദേവസ്വം ബോർഡ് അസി.കമ്മീഷണർ പി.ഗിരീഷ് കുമാർ,ബോർഡ് മെമ്പർ ടി.എൻ.കെ.ശശീന്ദ്രൻ എന്നിവരും ക്ഷേത്രത്തിലെത്തിയിരുന്നു.


ഭിന്നാഭിപ്രായങ്ങളുമായി വനം - റവന്യൂ വകുപ്പുകൾ
ക്ഷേത്രത്തിലെ അപകടത്തിൽ ലഭ്യമായ ദൃശ്യങ്ങൾ അത്രയും പരിശോധിച്ചാണ് വനംവകുപ്പ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. പാപ്പാന്മാരുടെ മൊഴികളിലും മറ്റും പടക്കം പൊട്ടിയതാണ് പ്രകോപന കാരണം എന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം അതല്ലെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ.

ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള രണ്ട് ആനകളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ എല്ലാം കൃത്യമായിരുന്നെന്ന് വനംവകുപ്പ് പറയുന്നു. നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്നാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ കണ്ടെത്തൽ. ആനയുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന് ചട്ടം പറയുന്നുണ്ട്. രണ്ട് വകുപ്പുകളും തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് വനം മന്ത്രി പരിശോധിക്കും.

ആ​ന​യെ​ഴു​ന്ന​ള്ളി​പ്പി​ന് ഒ​രാ​ഴ്ച​ത്തേ​ക്ക് ​വി​ല​ക്ക്

കോ​ഴി​ക്കോ​ട്:​ ​കൊ​യി​ലാ​ണ്ടി​ ​കു​റു​വ​ങ്ങാ​ട് ​ശ്രീ​ ​മ​ണ​ക്കു​ള​ങ്ങ​ര​ ​ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​ ​ആ​ന​യി​ട​ഞ്ഞ് ​മൂ​ന്നു​ ​പേ​ർ​ ​മ​രി​ക്കാ​നി​ട​യാ​യ​ ​സം​ഭ​വ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഈ​ ​മാ​സം21​ ​വ​രെ​ ​എ​ല്ലാ​ ​ആ​ന​യെ​ഴു​ന്ന​ള​ളി​പ്പും​ ​റ​ദ്ദാ​ക്കാ​ൻ​ ​ജി​ല്ലാ​ ​മോ​ണി​റ്റ​റിം​ഗ് ​ക​മ്മി​റ്റി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ആ​ന​യെ​ഴു​ന്ന​ള്ളി​പ്പി​ന് ​ന​ൽ​കു​ന്ന​ ​അ​നു​മ​തി​യി​ൽ​ ​പ​റ​യു​ന്ന​ ​നി​ബ​ന്ധ​ന​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​പാ​ലി​ക്കാ​തെ​ ​എ​ഴു​ന്നെ​ള്ളി​പ്പ് ​ന​ട​ത്തി​യ​ ​മ​ണ​ക്കു​ള​ങ്ങ​ര​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ജി​ല്ലാ​ത​ല​ ​മോ​ണി​റ്റ​റിം​ഗ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​റ​ദ്ദാ​ക്കും.​ ​യോ​ഗ​ത്തി​ൽ​ ​എ.​ഡി.​എം​ ​സി.​ ​റ​ഫീ​ക്ക് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL