
ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് ചിന്ത്രമംഗലം കന്നുകാലി ചന്ത പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. എം കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്നലെ മുതൽ 21 വരെയുള്ള ദിവസങ്ങളിലാണ് ചന്ത. വട്ടോളി ബസാറിൽ നിന്ന് ആരംഭിച്ച വർണ്ണ ശബളമായ ഘോഷയാത്ര ചിന്ത്രമംഗലം വയലിൽ അവസാനിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വി ഖദീജ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സജിത്ത് ,രാംദാസ് ,കെ.കെ പ്രകാശിനി, കെ.പി സഹീർ, കെ.പി ദിലീപ്കുമാർ, കെ.കെ ബാബു, രംഗീഷ് കുമാർ, ബാബുരാജ് അമ്പാടി, നൗഫൽ കണ്ണാടിപൊയിൽ, കോട്ടയിൽ മുഹമ്മദ്, പി കെ നാസർ, വി ശ്രീന, റിജു പ്രസാദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |