മുക്കം: കല്ലുരുട്ടി വെൽനസ് സെന്ററിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുക്കം മണ്ഡലം കമ്മിറ്റി കല്ലുരുട്ടിയിൽ സായാഹ്ന ധർണ നടത്തി. പി.എസ്.അഖിൽ ഉദ്ഘാടനം ചെയ്തു. യു. ടി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എം. ടി. വേണുഗോപാലൻ, സി. ടി. ജയപ്രകാശ്, ജോസ് വാലുമണ്ണേൽ, ബാലകൃഷ്ണൻ വെണ്ണക്കോട്, സുലോചന ചന്ദ്രൻ, രാജൻ കൗസ്തുഭം, വിശ്വനാഥൻ നികുഞ്ജം എന്നിവർ പ്രസംഗിച്ചു. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി മുക്കം മുനിസിപ്പാലിറ്റിയിൽ അനുവദിച്ച മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ കല്ലുരുട്ടിയിലെ ആരോഗ്യ കേന്ദ്രം ഡോക്ടറുടെ അഭാവം മൂലം പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇതോടെ നൂറ് കണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമാണ് ഇല്ലാതായിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |