കോഴിക്കോട്: അവനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ദക്ഷിണേഷ്യൻ വാസ്തുവിദ്യ പ്രദർശനം കോൺവെന്റ് റോഡിലെ അവനി ഡിസൈൻ ലാബിൽ ആരംഭിച്ചു. 'പരിവർത്തനത്തിന്റെ വാസ്തുകല: ചില ദക്ഷിണേഷ്യൻ കാഴ്ചകൾ' എന്ന പേരിൽ നടത്തുന്ന പ്രദർശനം ആർക്കിടെക്ട് ടോണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്റ്റ്സ് കേരള ചാപ്റ്റർ ചെയർമാൻ വിനോദ് സിറിയക് അദ്ധ്യക്ഷത വഹിച്ചു. അവനി ഗവേർണിംഗ് കൗൺസിൽ അംഗം വിവേക് പി.പി, ജോമി ജോസഫ്, ഡോ. കെ.എ.എം അൻവർ, സെബാസ്റ്റ്യൻ ജോസഫ്, ആതിര ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പ്രദർശനം 23 ന് സമാപിക്കും. രാവിലെ 10 മുതൽ രാത്രി 7 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |