കൊളത്തൂർ: സി.പി.എം ചീക്കിലോട് ലോക്കലിലെ ആദ്യ വനിതാ പാർട്ടി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ ചീക്കിലോട് വില്ലേജ് കമ്മിറ്റി പ്രഥമ സെക്രട്ടറിയുമായിരുന്ന ജയശ്രീയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച ജയശ്രീ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ട്രസ്റ്റ് അംഗം കാണത്തിൻ ഗിരീഷിന് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.രാജൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചറോത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി, ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിത ഉണ്ണൂലികണ്ടി എന്നിവർ പ്രസംഗിച്ചു. പ്രതിഭ രവീന്ദ്രൻ സ്വാഗതവും എൻ.കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |