മുക്കം: ചെറുവാടി ഗവ.ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകനും നിരൂപകനുമായ ദേവേശൻ പേരൂരിന് യാത്രയയപ്പ് നൽകി. പി.ടി.എ പ്രസിഡന്റ് എൻ.ജമാൽ ഉദ്ഘാടനം ചെയ്‌തു . പ്രിൻസിപ്പൽ ഷക്കീബ് കീലത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക എം.എൻ.നിഷ , എം.പി ടി.എ പ്രസിഡന്റ് റജീന എന്നിവർ പ്രസംഗിച്ചു. യാത്രയയപ്പിനോടനുബന്ധിച്ച് നടന്ന “മാറുന്ന ക്ലാസ് മുറി, മാറുന്ന വിദ്യാഭ്യാസം : പൊതുവിദ്യാഭ്യാസത്തിന്റെ വർത്തമാനം” സെമിനാറിൽ ഡോ. പി.സുരേഷ് , ഡോ. പി.രമേശൻ, ജെ. പ്രീത പ്രിയദർശിനി എന്നിവർ പ്രഭാഷണം നടത്തി. കവിയരങ്ങിൽ സജീവ് ഉച്ചക്കാവിൽ, റുബ, വി.എം അരവിന്ദാക്ഷൻ, ഷിംന, രശ്മി, പ്രേമലത, സുജിത് ഉച്ചക്കാവിൽ, ജലീൽ പരവരി,എ പി മോഹൻ ദാസ് , ഷബീബ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |