ബാലുശ്ശേരി: ബാലുശ്ശേരി മേഖലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പകുതി വില തട്ടിപ്പിൽ നടത്തിയ മുഴുവൻ രാഷ്ട്രീയ നേതാക്കൾക്കും എൻ.ജി.ഒകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി. പി. ഐ തുരുത്യാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം വി.എസ്. ജിതേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.എം.ശശി രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി അംഗം എം.കെ. സമീർ. എൻ.സി. സുരേഷ്, ഷീജ രവി, എം.കെ രാജേന്ദ്ര വർമ്മരാജ, പി.എം പത്മനാഭൻ നായർ, കെ.എം ശബിൻ ലാൽ, എം.കെ അതുൽ, മജീദ് എ.എം എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി എൻ.സി സുരേഷിനെയും അസി. സെക്രട്ടറിയായി ഷീജ രവിയെയും തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |