SignIn
Kerala Kaumudi Online
Friday, 23 October 2026 10.27 AM IST

രണ്ടേക്കറിൽ അഷ്റഫ് ഒരുക്കി ആൽമര ഉദ്യാനം !

ashraf
ashraf

കോഴിക്കോട്: രണ്ടേക്കറിൽ ആൽമരങ്ങൾ വളർത്തി പച്ചപ്പിന്റെ തണൽ വീണ്ടെടുക്കുകയാണ് പ്രവാസിയായ ഓമശ്ശേരി സ്വദേശി പി.കെ. അഷ്റഫ് കക്കാട്ട്. കട്ടിപ്പാറയിലെ രണ്ടേക്കറിൽ 33 ആൽമരങ്ങളാണ് അഷ്റഫ് നട്ടു പിടിപ്പിച്ചത്. ഒരു വർഷം മുമ്പ് നട്ടു പിടിപ്പിച്ച മരങ്ങൾക്ക് 90 സെന്റീമീറ്ററിലധികം വലിപ്പം വരും. പതിനഞ്ചും ഇരുപതും മീറ്റർ അകലത്തിലാണ് ഓരോ മരങ്ങളും.

അന്തരീക്ഷമലിനീകരണം തടഞ്ഞ് ഓക്‌സിജനും മണ്ണിന്റെ ജൈവ സ്വഭാവും നിലനിറുത്തുന്നതുമായ അരയാലുകളാണ് നട്ടു പിടിപ്പിച്ചിട്ടുള്ളത്. ഔഷധ സസ്യങ്ങൾ,പനകൾ,ഈന്ത് തുടങ്ങി അന്യം നിന്നു പോകുന്ന ചെടികൾ നട്ടു പിടിപ്പിച്ച് ജെെവ ഉദ്യാനം ഒരുക്കുന്നതിന്റെ ആദ്യപടിയാണ് ആൽമര ഉദ്യാനം. വരും വർഷങ്ങളിൽ കൂടുതൽ മരങ്ങൾ നടാനും പരിപാലിക്കാനുമുള്ള ഒരുക്കത്തിലാണ് അഷ്റഫ്. താമരശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാന്റ് ഒഫ് പാഷൻ സംഘടന ഉടമ ഒ.അബ്ദുൽ റഷീദാണ് അഷ്റഫിന് ആൽതെെകൾ നൽകിയത്.

ജെെവ സാമ്രാജ്യത്തിനുടമ

ഗൾഫിലെ ബിസിനസ് ജീവിതത്തിൽ നിന്ന് അവധിയെടുത്ത് നാട്ടിലെത്തിയ അഷ്റഫ് ഫാം ടൂറിസം,​ജൈവകൃഷി എന്നിവയിലൂടെയാണ് പുതിയ വിജയഗാഥ കുറിക്കുന്നത്. വീടിനോട് ചേർന്ന റെയാഡ് ഫാം ഹൗസിൽ ഇല്ലാത്തതൊന്നുമില്ല. ഏതാണ്ട് 50 സെന്റോളം വിവിധയിനം നെൽകൃഷിയും പഴങ്ങളും പച്ചക്കറികളും ഔഷധച്ചെടികളും മൃഗവളർത്തലും മത്സ്യകൃഷിയുമുണ്ട്. റംമ്പൂട്ടാ​ൻ,മാം​ഗോ​സ്​റ്റി​ൻ,പു​ലാ​സാ​ൻ,അ​ബി​യു,അവാകാ​ഡോ,മി​ൽ​ക് ഫ്രൂ​ട്ട്മാങ്കോസ്റ്റിൻ,പാഷൻ ഫ്രൂട്ട് എന്നീ വിലയേറിയ പഴങ്ങളും വാഴ,പപ്പായ, കരിമ്പ്,പൈനാപ്പിൾ തുടങ്ങിയവയും തോട്ടത്തിൽ സുലഭം. ഒട്ടകപ്പക്ഷി,ജയ്പൂരിൽ നിന്നെത്തിച്ച കുതിര,കഴുത,എമു പക്ഷികൾ,പശുക്കൾ,പോത്തുകൾ,ആട്,കോഴി,പൂച്ച,ഇഗ്വാന,അലങ്കാരപ്പക്ഷികൾ, മത്സ്യങ്ങൾ,മുയലുകൾ,ഗിനിപ്പന്നി എന്നിവയുമുണ്ട്. അഷ്റഫിന്റെ പ്രവർത്തനങ്ങൾക്കെല്ലാം കൂട്ടായി ഭാര്യ ജസീലയും മക്കളായ മുഹമ്മദ് ഉമെെർ,മുഹമ്മദ് സഫ്വാൻ,മുഹമ്മദ് തമീം എന്നിവരുമുണ്ട്.

വരും തലമുറയ്ക്ക് ആൽമരത്തിന്റെ പ്രാധാന്യം പക‌ർന്നു നൽകുകയാണ് ലക്ഷ്യം. ഒപ്പം ആളുകൾ തണലിലിരിക്കുന്നതും കിളികൾ കൂടു കൂട്ടുന്നതും ഹൃദയത്തിൽ അനുഭൂതിയുണ്ടാക്കും

-അഷ്റഫ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL