കടലുണ്ടി: വട്ടപ്പറമ്പ് ഗവ. എൽ പി സ്കൂൾ 116ാം വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയും പ്രവാസി വ്യവസായിയുമായ ശശിധരൻ ഓലശ്ശേരി മുഖ്യാതിഥിയായി. സ്വാഗതസംഘം ചെയർമാൻ ഒ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകകൻ ബി കെ അബ്ദുൾറഹിമാൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം ഷാഹിദ് കടലുണ്ടി, കടലുണ്ടി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി കബീർ, സി.ഫൽഗുനൻ, പി.ആർ മധുസൂദനൻ, ദിനേശ് ബാബു അത്തോളി, എ.പി ലിഞ്ചു, ജസീറ സജാദ് , എം.ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗത സംഘം കൺവീനർ നൗഷാദ് വട്ടപ്പറമ്പ് സ്വാഗതവും കെ.അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു. പൂതപ്പാട്ട് സംഗീത നാടകവും മ്യൂസിക്കൽ വൈബ് സംഗീത നിശയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |