SignIn
Kerala Kaumudi Online
Friday, 23 October 2026 11.20 AM IST

ഡി.എ.പി.എൽ പ്രതിഷേധ ധർണ

kunnamanagalamnews
കോഴിക്കോട് ബസ്റ്റാൻഡ് പരിസരത്ത് ഡി.എ.പി.എൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരള നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ ഒരു ചില്ലി കാശു പോലും നീക്കിവെക്കാതെ കേരളക്കരയിലെ അംഗപരിമിതരെ ധനകാര്യ മന്ത്രി സർക്കാരിന്റെ ബഡ്ജറ്റിന്റെ പരിധിക്ക് പുറത്തു നിർത്തിയിരിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ പറഞ്ഞു. കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് ഡി.എ.പി.എൽ (ഡിഫറന്റിലി ഏബിൾഡ് പീപ്പിൾസ് ലീഗ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവശ ജനവിഭാഗങ്ങളെ അവഗണിക്കുക എന്നുള്ളതാണ് പിണറായി സർക്കാരിന്റ് നയം എന്നാണ് ഇതിലൂടെ മനസിലാവുന്നത് . ജില്ലാ പ്രസിഡന്റ് നാസർ അദ്ധ്യക്ഷത വഹിച്ചു. എൻ.സി. മുഹമ്മദ്, കബീർ മുറിയാനാൽ , അസീസ് പേരാമ്പ്ര,ബാലൻ കാട്ടുങ്ങൽ , മജീദ് വാണിമേൽ, സുനീർ വാവാട് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL