കോഴിക്കോട്: ഇന്ദുചൂഡൻ ഫൗണ്ടേഷൻ നടത്തുന്ന 'പാടിപ്പറക്കുന്ന മലയാളം' പക്ഷിച്ചിത്ര പ്രദർശനം ലളിതകലാ അക്കാഡമി ആർട് ഗാലറിയിൽ ഇന്നു മുതൽ 22 വരെ നടക്കുമെന്ന് ചലച്ചിത്രനടനും ഇന്ദുചൂഡൻ ഫൗണ്ടേഷൻ സെക്രട്ടറിയുമായ വി.കെ ശ്രീരാമൻ അറിയിച്ചു. രാവിലെ 10.30 ന് ചലച്ചിത്ര നടൻ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ആദ്യത്തെ പക്ഷി നിരീക്ഷകനായ പ്രൊഫ. നിലകണ്ഠന്റെ (ഇന്ദുചൂഡൻ)സ്മരണാർത്ഥമാണ് എഴുത്തുകാരനായ സക്കറിയ ചെയർമാനായി ഇന്ദുചൂഡൻ ഫൗണ്ടേഷൻ രൂപീകരിച്ചിട്ടുള്ളത്. ഇന്ദുചൂഡൻ വിശദീകരിച്ചിരിക്കുന്ന കേരളത്തിലെ ഒട്ടനവധി പക്ഷികളിൽ അറുപതോളം പക്ഷികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ചിത്രങ്ങളുടെ പ്രദർശനത്തിന് പുറമെ ഫോട്ടോഗ്രാഫുകൾ, സുരേഷ് ഇളമൺ എഴുതിയ 'പക്ഷികളും ഒരു മനുഷ്യനും' ശീർഷകത്തിലുള്ള ഇന്ദുചൂഡന്റെ ജീവചരിത്രം, കേരള സാഹിത്യ അക്കാഡമി പുറത്തിറക്കിയ 'കേരളത്തിലെ പക്ഷികൾ' എന്നിവ വിലകൊടുത്ത് വാങ്ങിക്കാം. വാർത്താസമ്മേളനത്തിൽ ഫോട്ടോഗ്രാഫർ ബിജുപാൽ, സി.എസ് മീനാക്ഷി എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |