കുന്ദമംഗലം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ കുന്ദമംഗലം ഏരിയയുടെയും ഡോ.സൽമാസ് ആയുർ കെയർ ആൻഡ് ക്യൂറർ ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡി. അസോസിയേഷൻ കുന്ദമംഗലം ഏരിയ പ്രസിഡന്റ് ഡോ. മുഹമ്മദ് മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഡോ.സുസ്മിത സുന്ദർ, അഡ്വ. വി .പി .എ സിദ്ദിഖ്, ഡോ. ഉമ മുകുന്ദൻ, കോയ എന്നിവർ പ്രസംഗിച്ചു. ഡോ. അഞ്ജു രാധകൃഷ്ണൻ ക്ലാസെടുത്തു. ഡോ. ഉമ്മു സൽമ നന്ദി പറഞ്ഞു. സൗജന്യമരുന്ന് വിതരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |