ബാലുശ്ശേരി: ഡോ. ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയനും ബാലുശ്ശേരിയിലെ ഫിലിം ക്ലബായ ക്ലബ് ലൂമിനസും സംയുക്തമായി ദ്വിദിന ചലച്ചിത്ര നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു. പ്രശസ്ത സിനിമ ഛായാഗ്രാഹകൻ പ്രതാപ് ജോസഫ് ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പൽ ഡോ. അനിൽകുമാർ. എൻ അദ്ധ്യക്ഷത വഹിച്ചു. ഹരി, ഡോ. മിഥുൻ രാജ്, ഷൺമുഖൻ, യൂനിയൻ ചെയർപേഴ്സൺ അനുപമ എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരായ ഡോ. ഷിബു. ബി, ഡോ. മിഥുൻ രാജ്, ഷൺമുഖൻ എന്നിവർ നേതൃത്വം നൽകി. 45 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. പ്രതാപ് ജോസഫ്, ശ്രീകുമാർ എന്നിവർ ക്ലാസെടുത്തു. ശിൽപശാലയുടെ ഭാഗമായി ഹ്രസ്വചിത്രം നിർമ്മിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |