ബേപ്പൂർ: മാറാട് ജനമൈത്രി പൊലീസ്, മാറാട് പൊലീസ്, റസിഡൻസ് കോഓർഡിനേഷൻ കമ്മിറ്റി എന്നിവർ സംയുക്തമായി 'ജീവിത ലഹരി- പരീക്ഷയും പരീക്ഷണങ്ങളും നേരിടാം' വിഷയത്തിൽ നടുവട്ടം ഗവ. യു. പി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോർപ്പറേഷൻ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. കോഓർഡിനേഷൻ പ്രസിഡന്റ് ഷിനിൽ.എൻ.ബി അദ്ധ്യക്ഷത വഹിച്ചു. മാറാട് പൊലീസ് ഇൻസ്പെക്ടർ ബെന്നി ലാലു.എം.എൽ, മാദ്ധ്യമപ്രവർത്തകൻ രഞ്ജിത്ത്.വി.എസ് എന്നിവർ ക്ലാസെടുത്തു. കോഓർഡിനേഷൻ ജോ. സെക്രട്ടറി സുനിൽകുമാർ.ടി.കെ സ്വാഗതം പറഞ്ഞു. മാറാട് ജനമൈത്രി ബീറ്റ് ഓഫിസർമാരായ ശ്രീജിത്ത്, പ്രജീഷ് , ട്രഷറർ സുധീഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |