SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

ടെലി കോൺക്ലേവ് കാലിക്കറ്റ് ടവറിൽ

tele
ടെലി കോൺക്ലേവ്

കോഴിക്കോട്: സംസ്ഥാന മൊബൈൽ ഫോൺ വ്യാപാര സമിതിയുടെ നേതൃത്വത്തിൽ 24ന് നടക്കുന്ന 'ടെലി കോൺക്ലേവ് 2025' മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.കെ രാഘവൻ എംപി മുഖ്യാതിഥിയാവും. കാലിക്കറ്റ് ടവറിൽ രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ അവാർഡ് ദാനവും മൊബൈൽ ഫോൺ വ്യാപാര, വ്യവസായ, സാങ്കേതിക മേഖലകളെക്കുറിച്ചും ഇ മാർക്കറ്റിംഗ് സർവീസ് രംഗത്തെ പ്രതിസന്ധികളും സാദ്ധ്യതകളും ചർച്ച ചെയ്യും. മൊബൈൽ ഫോൺ വ്യാപാര മേഖലയിലെ വിദഗ്ദ്ധ‌ർ പങ്കെടുക്കും. എം.എസ്.ഐ കമ്മ്യൂണിക്കേഷൻസ് ഉടമ നാസിം ബക്കർ, സുധാമൃതം കൊയിലാണ്ടി എന്നിവരാണ് അവാർഡിന് അർഹരായത്. വാർത്താസമ്മേളനത്തിൽ വി.കെ.സി മമ്മദ് കോയ, സിവി ഇക്ബാൽ, കെ ടി ഷഹദാബ് മുഹമ്മദ്, ഷൈജു ചീക്കിലോട്, നിസാർ അഹമ്മദ്, അനൂപ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL