SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

ശ്മശാനത്തിനെതിരെ പ്രതിഷേധ ധർണ

lockel
പൊതു ശ്മശാനത്തിന് എതിരെ​ ധർണ

​ഫറോക്ക്: ഫറോക്ക് മുനിസിപ്പാലിറ്റി ആറാം വാർഡിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന പൊതുശ്മശാനത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ ധർണ​ നടത്തി. കുണ്ടായിത്തടം, പൊക്കാള്ളം തൊടി, വാലഞ്ചേരി പറമ്പ്, പാണക്കാട്ടു പറമ്പ് ,കിഴക്കെത്തൊടി പ്രദേശങ്ങളിലെ ജനങ്ങളെയും ഗവ​. ഗണപത് ഹൈസ്കൂൾ. ഗവ​. വെൽഫയർ ​എൽ.പി ​ സ്കൂൾ, അങ്കണവാടി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയും നേരിട്ട് ബാധിക്കുന്ന പൊതു ശ്മശാനം നിർമാണത്തിൽ നിന്ന് മുനിസിപ്പാലിറ്റി പിന്മാറണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അഡ്വ​. അനിൽകുമാർ ഉദ്ഘാടനം ചെയ്തു . ജനകീയ സമിതി പ്രസിഡന്റ്‌ ​കെ.ടി ലീല അദ്ധ്യക്ഷത വഹിച്ചു. ആസിഫ് പുളിയാളി. ​കെ.പി.സുബൈർ ​ . ഉഷ ​,കെ പി. മുഹമ്മദ്‌ ഹസ്സൻ. ബീരാൻ കാരിറ്റിയിട്ടിൽ , വിജിൽ പി. പുഷ്പ്പദാസ് എളമശ്ശേരി. ​കെ ടി ​ പ്രേമരാജൻ,​ പ്രഷീത് ​ , കൂട്ടായി​ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL