SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

കോൺഗ്രസ് വില്ലേജ് ഓഫീസ് ധർണ

sathi
ധർണ്ണ

ബേപ്പൂർ : ജനദ്രോഹ ബഡ്ജറ്റിനും ഭൂനികുതി വർദ്ധനവിനുമെതിരെ ബേപ്പൂർ നടുവട്ടം അരക്കിണർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ബേപ്പൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തുകോൺഗ്രസ് ബേപ്പൂർ മണ്ഡലം പ്രസിഡന്റ് എം.ഷെറി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യൂട്ടീവ് അംഗം ടി.കെ അബ്ദുൽ ഗഫൂർ, ഡി.സി.സി ജനറൽ സെക്രട്ടറി രമേശ് നമ്പീയത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവച്ചിറ, കെ.കെ സുരേഷ്, വി.പി ബഷീർ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രജനി ടി, യൂത്ത് കോൺഗ്രസ് ബേപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആഷിക് പിലാക്കൽ എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് നടുവട്ടം മണ്ഡലം പ്രസിഡന്റ് ബ്രിജേഷ് .എൻ സ്വാഗതവും അരക്കിണർ മണ്ഡലം പ്രസിഡന്റ് സി.ടി ഹാരിസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL