കോഴിക്കോട്: ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയും മേൽശാന്തി ഷിബുശാന്തിയും കൊടിയേറ്റത്തിന് കാർമികത്വം വഹിച്ചു. നൂറുകണക്കിന് ഭക്തർ കൊടിയേറ്റത്തിന് സാക്ഷികളായി. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി ചന്ദ്രൻ, വൈസ് പ്രസിഡന്റ് രമേഷ് എം.പി, ജനറൽ സെക്രട്ടറി സരേഷ്ബാബു എടക്കോത്ത്, ജോ.സെക്രട്ടറി സജീവ് സുന്ദർ കാശ്മിക്കണ്ടി, ട്രഷറർ കെ.വി അരുൺ, പി.പി മുകുന്ദൻ, വിനയകുമാർ പുന്നത്ത് എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച ചുറ്റുവിളക്കിന്റെ സമർപ്പണം പ്രസിഡന്റ് പി.വി ചന്ദ്രൻ നിർവഹിച്ചു. രാവിലെ കലവറ നിറയ്ക്കൽ നടന്നു. കൊടിയേറ്റത്തിന് ശേഷം കൊടിയേറ്റ സദ്യ, ഗാനമേള എന്നിവയും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |