കോഴിക്കോട്: കെ.എൻ.എം സംസ്ഥാന സമിതിയുടെ നവോത്ഥാന സമ്മേളനം നാളെ വെെകിട്ട് നാലിന് മുതലക്കുളം മെെതാനിയിൽ നടക്കും. നവോത്ഥാനം കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി വി.പി. ഉണ്ണീൻകുട്ടി മൗലവി അദ്ധ്യക്ഷത വഹിക്കും. പി.കെ. അഹമ്മദ്, നൂർ മുഹമ്മദ് നൂർഷ, പ്രൊഫ. എൻ.വി. അബ്ദുൾ റഹ്മാൻ സുഹ്ഫി ഇമ്രാൻ തുടങ്ങിയവർ പ്രസംഗിക്കും. ഡോ. ഹുസെെൻ മടവൂർ, ഹനീഫ് കായക്കൊടി, എം. സലാഹുദ്ദീൻ മദനി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ കെ.എൻ.എം സെക്രട്ടറിമാരായ എം.ടി. അബ്ദുസമദ് സുല്ലമി, എ. അസ്ഗറലി, ഡോ. എ.ഐ. അബ്ദുൾ മറീ്രദ്. ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുൾ സലാം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |