SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

മീഡിയ ഫെസ്റ്റിന് ഇന്ന് തുടക്കം

media
media

മുക്കം : എം.എ.എം.ഒ കോളേജ് ജേണലിസം വിഭാഗം സംഘടിപ്പിക്കുന്ന ഇന്റർ കോളേജിയേറ്റ് മീഡിയ ഫെസ്റ്റിന് ഇന്ന് തുടക്കം. മാദ്ധ്യമ, സിനിമ മേഖലയിലെ പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിക്കും. നിഷാദ് റാവുത്തർ, ആര്യാടൻ ഷൗക്കത്ത്, എം.വി. ശ്രേയാംസ് കുമാർ, ബാബു രാമചന്ദ്രൻ, സ്മിനു സിജോ, പിവി കുട്ടൻ, പ്രശാന്ത് ഈഴവൻ, അതുല മുസ്തഫ, ആർ ജെ റാഷി, ഡോ. രാജീവ് മോഹൻ തുടങ്ങിയവർ ഫെസ്റ്റിൽ സംബന്ധിക്കും. ഫെസ്റ്റിനോടനുബന്ധിച്ച് ആർ.ജെ ഹണ്ട്, ഫോട്ടോഗ്രഫി, ക്വിസ്, സംവാദം, പരസ്യ, റീൽ നിർമാണ മത്സരങ്ങൾ നടക്കും. പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ടാ’ സിനിമയുടെ പ്രിവ്യൂ ഷോയും വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജീവിതവും കഥാപാത്രങ്ങളും ആസ്പദമാക്കി ഡോ. രാജീവ് മോഹൻ സംവിധാനം ചെയ്ത ‘അനൽ ഹഖ്’ ഡോക്യൂഫിക്ഷൻ പ്രത്യേക പ്രദർശനവും ചർച്ചയും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL