SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

കോൺഗ്രസ് കുടുംബ സംഗമം

photo
മഹാത്മ കോൺഗ്രസ്സ് കുടുംബ സംഗമം കെ.പി.സി.സി. മെമ്പർ കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലം എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ കോൺഗ്രസ് കുടുംബസംഗമം ബാലുശ്ശേരി ഹയർഗുഡ്‌സ് ഹാളിൽ കെ.പി.സി.സി മെമ്പർ കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ടി. കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംഗമത്തിൽ സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച വി. എസ്. അനുദേവിനെയും സംസ്‌ഥാനതല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്‌ഥാനത്തോടെ മിസ്റ്റർ കേരളയായി തെരഞ്ഞെടുത്ത സംഗീത് കൃഷ്ണയെയും അനുമോദിച്ചു. ഫായിസ് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ യു. കെ. വിജയൻ, വി. സി. ശിവദാസ് , എൻ. പ്രഭാകരൻ, ഇ. ഹരിദാസൻ നെല്ലങ്ങൽ, അഡ്വ. വിനോദ്കുമാർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റജിന.ടി. കെ. ബാബു തഞ്ചാലകുന്നുമ്മൽ, ആർ. കെ. പ്രഭാകരൻ, മനോജ്‌ അജിതാലയം കൃഷ്ണൻനായർ നായിക്കണ്ടി, പ്രശാന്തൻ മലയിലകത്തൂട്ട്, ടി. കെ. പ്രദീപൻ, ശ്രീജ കോട്ടയുള്ളതിൽ, സുമതി കിണറുള്ളകണ്ടി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL