SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

വടകര ബ്ലോക്ക് വയോജനോത്സവം

img
വടകര ബ്ലോക്ക് പഞ്ചായത്ത് വയോജനോത്സവംഒഞ്ചിയം പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ബ്ലോക്ക് പഞ്ചായത്ത് 2024-25 വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വയോജനോത്സവം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പ്രമുഖ നാടക പ്രവർത്തകനും വടക്കൻ പാട്ട് അവതാരകനും ഫോക്ക് ലോർ അക്കാഡമി അവാർഡ് ജേതാവുമായ ഒഞ്ചിയം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ് കുമാർ, എ. കെ. ഗോപാലൻ, ശ്യാമള കൃഷ്ണാർപ്പിതം എന്നിവർ പ്രസംഗിച്ചു. കെ.എം. സത്യൻ സ്വാഗതവും കെ.വി. രജിഷ നന്ദിയും പറഞ്ഞു.ശശി വള്ളിക്കാടിന്റെ നേതൃത്വത്തിൽ ഗാനവിരുന്നും സുധൻ കൈവേലിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, BLOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL