കൊയിലാണ്ടി: തെരുവ് നായകളെകൊണ്ട് പൊറുതിമുട്ടി പെരുവട്ടൂർ പ്രദേശവാസികൾ. ഇന്നലെ രാവിലെ ഒരു വീട്ടിലെ ചെറിയ കുഞ്ഞടക്കം മൂന്ന് പേർക്കും ഒരു അന്യസംസ്ഥാന തൊഴിലാളിയ്ക്കും നായയുടെ കടിയേറ്റു.
കാഞ്ഞിരക്കണ്ടി രമേശന്റെ ഭാര്യ വിജയലക്ഷ്മി , മകൾ രചന മകന്റെ മകൻ ധൃവിൻ ദക്ഷ് , സമീപത്തെ വീട്ടിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളി മുബാറക് എന്നിവർക്കാണ് കടിയേറ്റത്.
കാഞ്ഞിരക്കണ്ടി രമേശന് രണ്ട് മാസം മുമ്പ് നായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ 12 പേർക്കാണ് പെരുവട്ടൂർ 18-ാം ഡിവഷനിൽ നായയുടെ കടിയേറ്റത്.
ഒഴിഞ്ഞ പറമ്പുകളും കനാൽ ഭാഗവുമാണ് നായകളുടെ താവളം.സ്കൂളും ആരാധനാലയങ്ങളും സമീപത്തുണ്ട്. തെരുവ് നായകളെ പിടികൂടി എ.ബി.സി സെന്ററിൽ എത്തിക്കണമെന്ന് റസിഡന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |