SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

എൻ.ഐ.ടിയിൽ 'രാഗം 25ന് ' വർണാഭമായ തുടക്കം

nit
എൻ.ഐ.ടി

കുന്ദമംഗലം: കാലിക്കറ്റ് എൻ.ഐ.ടിയിലെ സാംസ്കാരിക ഉത്സവമായ 'രാഗം 2025ന് ' വർണാഭമായ തുടക്കം. ഇന്നലെ വൈകിട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ അരുൺ കെ പവിത്രൻ ഉദ്ഘാടനം ചെയ്തു. എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, എൻ.ഐ.ടി.സി രജിസ്ട്രാർ ഡോ.ശാമസുന്ദര എം.എസ്, വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡീൻ പ്രൊഫ. സത്യാനന്ദ പാണ്ഡ, രാഗം ഫാക്കൽറ്റി കോഓർഡിനേറ്റർ ഡോ. പ്രവീൺ കുമാർ, സാംസ്കാരിക കാര്യ സെക്രട്ടറി അൽവിന വിനോയ് എന്നിവർ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ കോൽക്കളി, തെരുവ് നാടകം, മൈം, നാടകം, സംവാദം, നൃത്തം, കവിതാലാപനം, രാജൻ മെമ്മോറിയൽ ലളിതഗാന മത്സരം തുടങ്ങിയ മത്സര ഇനങ്ങൾ ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL