SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണത്തിൽ​ ​പൊറുതിമുട്ടി​ ​മ​ല​യോ​രം അഞ്ച് വർഷം, പൊലിഞ്ഞത് 15 ജീവനുകൾ

death
വന്യജീവി

കോഴിക്കോട് : ചൂട് കനത്തതോടെ വന്യജീവി ആക്രമണവും അനുദിനം കൂടിവരികയാണ്. ജനവാസ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമായതോടെ ജീവനും സ്വത്തും ഭീഷണിയിലായ കർഷകർക്ക് ഉൾപ്പെടെ ജനിച്ച മണ്ണിനെ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. വനവിസ്തൃതി കുറഞ്ഞതും വന്യമൃഗങ്ങൾ പെരുകിയതും ആവശ്യമായ വെള്ളവും ഭക്ഷണം വനത്തിൽ ഇല്ലാത്തതുമാണ് വന്യമൃഗശല്യം രൂക്ഷമാകാനുള്ള പ്രധാന കാരണം. കാർഷിക വിളകൾ വന്യമൃഗങ്ങൾ കൊണ്ടുപോകുന്നതിന്റെ കൂടെയാണ് മനുഷ്യർക്ക് നേരെയുള്ള ആക്രമണങ്ങളും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിലെ മലയോര മേഖലയിൽ വന്യജീവി അക്രമണത്തിൽ ജീവൻ നഷ്ടമായത് 15 പേർക്കാണ്. ഇതിൽ കൂടുതൽ പേരും മരിച്ചത് പാമ്പ് കടിയേറ്റ്. കാട്ടുപോത്തിന്റെ ആക്രമണത്തിലും തേനീച്ചയുടെ കുത്തേറ്റും മരിച്ചവരുണ്ട്.

@ ഉറക്കമില്ലാതെ മലയോര മേഖല

കഴിഞ്ഞ ദിവസം നരിക്കുനിയിൽ വീടിനകത്തേക്ക് കാട്ടുപന്നി കയറിയതാണ് അവസാനത്തെ സംഭവം. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം സംഭവിക്കാതിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. കുറച്ചുദിവസം മുമ്പ് കോടഞ്ചേരിയിൽ കർഷകനെ കാട്ടുപന്നി ആക്രമിച്ചിരുന്നു. ജനുവരിയിൽ അവസാനവാരം ആർ.ആർ.ടി സംഘം പുലിയെ പിടികൂടിയ സംഭവമുണ്ടായി. മലയോര മേഖലയിലെ വലിയൊരുവിഭാഗം പേരും കൃഷി ഉപജീവനമാർഗമാക്കിയവരാണ്. വാഴ,മരച്ചീനി, ചേന, ചേമ്പ്, ജാതി,കൊക്കോ, റബർ തുടങ്ങിയ വിളകളാണ് നശിപ്പിക്കുന്നതിൽ കൂടുതലും. നേരത്തെ കാടിനോട് ചേർന്ന പ്രദേശത്താണ് വന്യമൃഗശല്യം രൂക്ഷമായിരുന്നതെങ്കിൽ ഇപ്പോൾ ടൗണിനോട് ചേർന്ന പ്രദേശത്തും നാശം വിതയ്ക്കുന്ന സാഹചര്യമാണ്. മൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ വേലികൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരമാകുന്നില്ല. കൃഷിനാശം, വസ്തുനഷ്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വനംവകുപ്പിന് നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് നിരവധി പേർ. 2023-24 ൽ 983 അപേക്ഷകളാണ് വനംവകുപ്പിന്

ലഭിച്ചത്. 2021-22 ൽ 697 അപേക്ഷകളും, 2022-23 ൽ 182 അപേക്ഷകളും ലഭിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന തുക കൊണ്ട് മാത്രം സാമ്പത്തിക നഷ്ടം പരിഹരിക്കാനാകില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വന്യജീവി ആക്രമണം

വർഷം മരണം

2020 .............1

2021 -----------5

2022............. 2

2023 ........... 4

2024 ........... 3

വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങൾ

വിലങ്ങാട്, ചക്കിട്ടപ്പാറ, പേരാമ്പ്ര, കോടഞ്ചേരി, തുഷാരഗിരി, ആനക്കാംപൊയിൽ, മുതുകാട്, നാദാപുരം, ജീരകപ്പാറ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL