പയ്യോളി: പയ്യോളി എസ്.എൻ.ഡി.പി.യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവ പ്രതിഷ്ഠയുടെ രണ്ടാംവാർഷികം ആചരിച്ചു. രാവിലെ 10 മണി മുതൽ അർച്ചനയും പ്രാർത്ഥനയും നടത്തി. സാംസ്കാരിക സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി രമേശ് കുറുമയിൽ അദ്ധ്യക്ഷത വഹിച്ചു. എം.ടി. നാണു, കുഞ്ഞിരാമൻ വീരവഞ്ചേരി, എം. ടി വനോദൻ, എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ കൗൺസിൽ അംഗം കെ.എൻ. രത്നാകരൻ സ്വാഗതവും വനിതാ സംഘം പ്രസിഡന്റ് കൊളാവി ഇന്ദിര നന്ദിയും പറഞ്ഞു. പ്രാർത്ഥന യോഗത്തിന് വനിതാ സംഘം സെക്രട്ടറി സുമ വീരവഞ്ചേരി, കൊളാവി രാഘവൻ, ഓമന കൊളാവിപ്പാലം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |