SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

താക്കോൽദാനം നിർവഹിച്ചു

news-
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ താക്കോൽദാന കർമ്മം നിർവ്വഹിക്കുന്നു.

നരിപ്പറ്റ: പഞ്ചായത്ത് മുസ്ലിം ലീഗ് കണ്ടോത്ത് കുനിയിൽ നിർമിച്ച ബൈതു റഹ്മയുടെ താക്കോൽ ദാനകർമ്മം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി 13 ലക്ഷം രൂപ ജനകീയ സമാഹരണിലൂടെയാണ് പണി പൂർത്തിയാക്കിയത്. പാലോൽ കുഞ്ഞമ്മത് താക്കോൽ ഏറ്റുവാങ്ങി. പൊതുയോഗം ആബീദ് ഹുസൈൻ തങ്ങൾ ആബിഎം എൽ.എ ഉദ്ഘാടനം ചെയ്തു. എം.പി ജഅഫർ അദ്ധ്യക്ഷത വഹിച്ചു. എൻ ഹമീദ്,സൂപ്പി നരിക്കാട്ടേരി അഹമദ്, പുന്നക്കൽ മുഹമ്മത് ബംഗ്ലത്ത് ടി.പി.എം തങ്ങൾ. സകീന ഹൈദർ. പി.കെ ആമത്, ടി.കെ. ഇബ്രാഹിംകുട്ടി, ഹാഷിം അമീനി, റഫീഖ് മുർച്ചാണ്ടിക്കുനി,കെ.എം ഹമീദ്, പി.പി. ബഷീർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL