മുക്കം: നിയമനാംഗീകാരവും ശംബളവും ലഭിക്കാതെ കോർപറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂളിലെ അദ്ധ്യാപിക കട്ടിപ്പാറ വളവനാനിക്കൽ അലീന ബെന്നി (30) ജീവനൊടുക്കിയ സംഭവത്തിൽ അനുശോചിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) പ്രവർത്തകർ മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. മുക്കം ഉപജില്ലയിൽ നിയമനാംഗീകാരം ലഭിക്കാനുള്ള അദ്ധ്യാപകർക്ക് എത്രയും വേഗം നിയമനം നൽകണമെന്ന് സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയംഗം സുധീർകുമാർ ഉദ്ഘാടനം ചെയ്തു. പി. സിജു മുഖ്യപ്രഭാഷണം നടത്തി.ബി. ഷെറീന, ജോളി ജോസഫ് , സിറിൽ ജോർജ് , ബിൻസ് പി ജോൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |