കോഴിക്കോട്: സാധാരണക്കാരുടെ ഉന്നമനത്തിനായി ബാങ്കിംഗ് മേഖല നടപ്പാക്കിയ പല നയങ്ങളും കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് കെ.രാജൻ. ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ( എ.കെ.ബി.ഇ.എഫ് ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിംഗ് മേഖലയിൽ ദേശസാത്ക്കരണമുൾപ്പെടെയുള്ള നയങ്ങൾ നടപ്പാക്കാൻ മുന്നിട്ട് നിന്നത് എ.ഐ.ബി.ഇ.എഫ് പോലുള്ള സംഘടനകളാണ്. കേന്ദ്രസർക്കാർ 16.11 കോടി ലക്ഷം രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയപ്പോൾ അതിൽ 12 ലക്ഷം കോടിയും കോർപ്പറേറ്റുകളുടെ കടമായിരുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി കുറഞ്ഞു.ഇനി ഇവ കൂടെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. രാജ്യത്തെ കോർപ്പറേറ്റ് വളർച്ച കൂടുമ്പോഴും സാധാരണക്കാരുടെ സാമ്പത്തികനില മെച്ചപ്പെടുന്നില്ല. ദേശീയപാതാ വികസനം രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയിലാണ് കേരളം നടപ്പാക്കുന്നത്. കേന്ദ്രസഹായം ലഭിച്ചില്ലെങ്കിലും വയനാട്, വിലങ്ങാട് പുനരധിവാസവുമായി മുന്നോട്ട് പോകും. 2025 നവംബർ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്നും ഏതൊക്കെ തരത്തിൽ കേന്ദ്രം അവഗണിച്ചാലും കേരളം മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എ.കെ.ബി.ഇ.എഫ് പ്രസിഡന്റ് കെ.എസ് കൃഷണ അദ്ധ്യക്ഷനായി. ഇ.കെ വിജയൻ എം.എൽ.എ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച് വെങ്കിടാചലം, ബി ജയപ്രകാശ്, ടി.വി ബാലൻ, ബാലൻ, കെ.സി രാജൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |