ബാലുശ്ശേരി: രാഷ്ട്രഭാഷാ വേദിസർവോദയം ട്രസ്റ്റ് ബാലുശ്ശേരിയുടെ സഹകരണത്തോടെ നടത്തി വരുന്ന ഹിന്ദി സ്പോക്കൺ ക്ലാസിൻ്റെ ഉദ്ഘാടനം രാഷ്ട്രഭാഷാ വേദി സംസ്ഥാന രക്ഷാധികാരി കുയ്യിലകണ്ടി ശ്രീധരൻ നിർവഹിച്ചു. കെ.പി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രഭാഷാ വേദി സംസ്ഥാന സെക്രട്ടറി ആർ.കെ.ഇരവിൽ, കെ.പി. ആലിക്കുട്ടി, ഗിരിജൻ, ഭരതൻ പുത്തൂർ വട്ടം, നിവേദ് കെ.ശൈലേഷ് പ്രസംഗിച്ചു. എല്ലാ ഞായറാഴ്ചയും വൈകുന്നേരം 4 മണി മുതൽ വൈകുന്നേരം 5.30 വരെ കോ - ഓപ്പറേറ്റീവ് കോളേജിൽ വെച്ചാണ് ക്ലാസ് നടക്കുക. രാഷ്ട്രഭാഷാ വേദി ബാലുശ്ശേരി മേഖലാ ഭാരവാഹികൾ:
രക്ഷാധികാരി.ടി.എ.കൃഷ്ണൻ, കെ.പി .മനോജ് കുമാർ (പ്രസിഡൻ്റ്), കെ.ഗിരിജൻ (സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |