SignIn
Kerala Kaumudi Online
Friday, 23 October 2026 11.22 AM IST

റെഡ് ക്രോസ് അവാർഡ് സമർപ്പിച്ചു

photo
എ.ടി അഷ്റഫ് സ്മാരകറെഡ്ഡ് ക്രോസ് അവാർഡ് കാനത്തിൽ ജമീല എം.എൽ എ ഷംസുദ്ദീന് കൈമാറുന്നു.

കൊയിലാണ്ടി:ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഈ വർഷത്തെ ജില്ലയിലെ ഏറ്റവും മികച്ച ദുരന്ത രക്ഷാപ്രവർത്തകനായി ഷംസുദ്ദീൻ ഏകരൂലിനെ തിരഞ്ഞെടുത്തു. എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് അവാർഡ് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഷംസുദ്ദീന് കൈമാറി.തഹസിൽദാർ ജയശ്രി എസ്. വാര്യർ അദ്ധ്യക്ഷത വഹിച്ചു. സത്യനാഥൻ മാടഞ്ചേരി എ.ടി. അഷറഫ് അനുസ്മരണവും എം.ജി. ബൽരാജ് അവാർഡ് പ്രഖ്യാപനവും നടത്തി. സി. പ്രജില വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റെഡ്ക്രോസ്, യൂത്ത് റെഡ്ക്രോസ് വളണ്ടിയർമാരെ ആദരിച്ചു. കെ.കെ.ദീപു, ബിജിത്ത് ആർ.സി, കെ.കെ.ഫാറൂഖ്, അമീർ അലി, പി.എം. അനിൽകുമാർ, കെ.കെ. രാജൻ, സി.ബാലൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL